top of page

Areen GRG Ceiling & Moldings

 

GRG (Glass Reinforced Gypsum) is composition of high strength gypsum reinforced with glass fibers which is factory molded into any shape or size. Now eco friendly fibers like coir or Manila are widely used to reinforce gypsum instead of glass fibers. GRG is totally non-combustible, non-toxic, eco friendly and light weight when it is dry completely. By choosing Areen Decor to residential & commercial projects, Architects and Designers are free to design and incorporate complex or simple elements and shapes to their design and that will provide exciting dimension to interior spaces. When you choosing a contractor to fabricate & install Gypsum based products give attention to detailing, finishing and quality. You should find competitive prices in the market but with poor workmanship. With our immense experience in the field of gypsum ceiling and wall décor, Areen Decor capable to attend any kind of challenges without compromising the quality.  

gypsum ceiling kerala, gypsum ceiling india, cornice kerala, arch kerala molding kerala,ceiling works kerala, villa interior kerala, kairali tv, manorama home interior , GRG kerala, plaster of paries kerala, gypsum kerala, kerala partition, interior design consultans, interior partition, interior painting, fabrication.molding

About Areen 

 

അനുകരണങ്ങളല്ല; 33 വർഷത്തെ സീലിംഗ് നിർമാണ അനുഭവങ്ങളാണ് ഞങ്ങളുടെ കൈമുതൽ

  • വിട്ടുവീഴ്ചയില്ലാത്ത ഗുണനിലവാരം.

  • അറ്റകുറ്റ പണികൾ ഇല്ലാതെ സുധീർഘ കാലം നിലനിൽക്കുന്ന റീഇൻഫോഴ്സ്ഡ് ജിപ്സം സീലിംഗ്.

  • കേരളത്തിലെ പ്രതിക്കൂല കാലാവസ്ഥകളെ അതിജീവിക്കാനുള്ള കരുത്തു

  • മൂന്നു പതിറ്റാണ്ടിന്റെ പാരമ്പര്യം,

  • അനന്തമായ ഡിസൈൻ സാധ്യതകൾ.

  • കൈകളാൽ നിർമ്മിതം , പരിസ്ഥിതി സൗഹൃദം.

  • പരമ്പരാഗത സ്ക്രൂ ഫ്രീ, ചാനൽ ഫ്രീ ഫിക്സിങ് (സെൽഫ് സപ്പോർട്ടിങ്).

Areen GRG Ceiling 

 

 സിലിങ് എന്ന് കേൾക്കുമ്പോൾ എല്ലവരുടെയും മനസ്സിലേക്ക് ഓടിയെത്തുക ജിപ്സം ബോർഡ് സിലിങ് ആയിരിക്കും. താരതമ്യേന എളുപ്പത്തിലും കുറഞ്ഞ ചെലവിലും ചെയ്തെടുക്കാം എന്നുള്ളത് കൊണ്ട് ലോകത്തിന്റെ പല ഭാഗങ്ങളിലും ജിപ്സം ബോർഡ് സിലിങ്ങുകൾക്കു പെട്ടെന്ന് പ്രചാരം ലഭിച്ചു.

കേരളത്തിലെ ട്രോപ്പിക്കൽ കാലാവസ്ഥയും അകത്തളങ്ങളിലെ ശീതീകരണ സൗകര്യങ്ങളുടെ അപര്യാപ്തതയും ജിപ്സം ബോർഡ് സിലിങ്ങുകളുടെ ഈടിനെയും ബലത്തെയും പ്രതികൂലമായി ബാധിക്കുന്നു .

600MM ഇടവിട്ട് മെറ്റൽ ഫ്രെയിം നൽകി പൂർണമായും വാട്ടർ ലെവെലിനെ അടിസ്ഥാനമാക്കി ജിപ്സം ബോർഡ് സിലിങ് പൂർത്തിയാക്കിയാൽ കാര്യമായ കേടുപാടുകൾ സംഭവിക്കില്ല . പൂർണമായും A /C ചെയ്ത ഏരിയയിൽ ആണെങ്കിൽ 6-7 വര്ഷം ഭംഗിയായി നിലനിൽക്കും. എന്നിരുന്നാലും ഇടക്കിക്കിടെ അറ്റകുറ്റ പണികൾ നടത്താൻ വീടുകളിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിടും.

ജീവിതാദ്ധ്വാനത്തിന്റെ വലിയൊരു പങ്കും ഗൃഹ നിർമാണത്തിന് വേണ്ടി ഉപയോഗിക്കുന്ന മലയാളികൾ അതുകൊണ്ടുതന്നെ വില കൂടിയ തടിയും തടി ഉൽപ്പന്നങ്ങളും സിലിങ് നിർമാണത്തിനായി ഉപയോഗപ്പെടുത്തുന്നു. എന്നാൽ അതി പുരാതനവും ജീവിതകാലം മുഴുവൻ നിലനിൽക്കുന്നതുമായ G R G സിലിങ്ങുകളെ പറ്റി അധികമാരും കേട്ടിരിക്കാൻ സാധ്യതയില്ല. മിഡിൽഈസ്റ്റിലും യൂറോപ്പിലും നമ്മുടെ നാട്ടിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലും G R G സിലിങ് പ്രൗഢിയോടെ ഇപ്പോഴും നിൽ നിൽക്കുന്നുണ്ട്. 15-20 MM കനമുള്ളതും ഗ്ലാസ് ഫൈബറോ നാച്ചുറൽ ഫൈബറോ ചേർത്തതുമായ ജിപ്സം കാസ്റ്റഡ് ഷീറ്റുകളാണ് G R G സിലിങ് നിര്മാണത്തിനുപയോഗിക്കുന്നതു. ഏതു ഡിസൈനിലും നിര്മിച്ചെടുക്കാവുന്ന പാനലുകൾ വിദഗ്ധരായ മാസ്റ്റർ പ്ലാസ്റ്റർമാർ അതീവ ശ്രദ്ധയോടെ കൂട്ടി യോജിപ്പിച്ചാണ് G R G സിലിങ് ഫാബ്രിക്കേറ്റ ചെയ്യന്നത് . പരിചയ സമ്പന്നരല്ലെങ്കിലോ സൂക്ഷ്മതയില്ലെങ്കിലോ ഭംഗിയേക്കാളും അഭംഗിയാണ് അകത്തളങ്ങൾക്കു സമ്മാനിക്കുക.

ഉപഭോക്താവിന്റെ ഇഷ്ടാനുസരണം ഏതു രീതിയിലും പാനലുകൾ നിര്മിച്ചെടുക്കാം എന്നുള്ളത് കൊണ്ട് അനന്തമായ ഡിസൈൻ സാധ്യതകളാണ് G R G സിലിങ്ങ് പ്രധാനം ചെയ്യുന്നത്. ട്രഡീഷണൽ, ക്ലാസിക്കൽ ,മോഡേൺ , കണ്ടമ്പറ'റി തുടങ്ങിയ എല്ലാ ഡിസൈൻ സ്കീമുകളും കോൺക്രീറ്റ്, ട്രേസ്, പഴയ ഓടിട്ട വീടുകൾ തുടങ്ങി എവിടെയും ചെയ്യാവുന്നതുമാണ് .

ജിപ്സം ബോർഡിൻറെ എല്ലാ ന്യൂനതകളും പരിഹരിക്കുന്ന G R G സിലിങ്ങ് വളരെ ഈട് നിൽക്കുന്നതും അറ്റകുറ്റ പണികൾ ഇല്ലാത്തതുമാണ്.

G R G സിലിങ്ങ് നിർമാണത്തിൽ മാത്രം ശ്രദ്ധ പതിപ്പിച്ച കേരളത്തിലെ അപൂർവം ചില സ്ഥാപനങ്ങളിൽ ഒന്നാണ് 33 വർഷത്തെ സേവന പാരമ്പര്യം കൈമുതലായുള്ള 'അറീൻ ഡെക്കറേഷൻസ്'

What is Areen GRG & Commercial Gypsum Board 

 

ജിപ്‌സും പ്രകൃതിയിൽ കാണുന്ന ഒരു തരം സോഫ്റ്റ്‌ റോക്ക് ആണു.. CaSo4 2H2O ആണു കെമിക്കൽ കോമ്പിനേഷൻ.. ഈ അവസ്ഥയിൽ ജിപ്സം സോളിഡ്  ആയിരിക്കും.പ്ലാസ്റ്റർ ഓഫ് പാരീസ് ജിപ്‌സത്തിന്റെ ബൈ പ്രോഡക്റ്റ് അല്ല. ജിപ്‌സും ചൂടാക്കി അതിലെ ജലാംശം  കുറച്ച് CaSo4 0.5H2O ആകുമ്പോൾ ആണു P. O. P. ഉണ്ടാകുന്നതു.ഇതിനെ വീണ്ടും നിശ്ചിത അനുപാതത്തിൽ പേസ്റ്റാക്കി പ്രകൃതി ദത്ത നാരുകളോ ഗ്ലാസ് ഫൈബറോ ചേർത്ത് വിദഗ്ദനായ ഒരു മാസ്റ്റർപ്ലാസ്റ്റർ മോൾഡ് ചെറുത്തെടുക്കുന്നു.  പ്രകൃതിയിലുള്ള അവസ്ഥയിലേക്ക് രൂപമാറ്റം സംഭവിച്ചതിനാൽ പിന്നീട് ജലാംശമേറ്റാൽ കാര്യമായ കേടുപാടുകൾ സംഭവിക്കുന്നതല്ല. ഈ പ്രോസസ്സിലൂടെയാണ് അറീൻ GRG  രൂപമെടുക്കുന്നത്

ജിപ്‌സും ബോർഡിൻറെ പ്രശ്നം എന്താണെന്നു പറയാം. ജിപ്‌സും board നിർമിച്ചിട്ടുള്ളത് രണ്ടു സൈഡ് 2mm thk കാർഡ്ബോർഡ് ഉള്ളിൽ കുറച്ച് കനമുള്ള ജിപ്‌സും ലയർ. ടോട്ടൽ 12.5mm തിക്‌നെസ് ആണു നോർമൽ . ഇതിൽ നടുവിലെ ലയർ  സോളിഡ് അല്ല.. വെയിറ്റ് കുറക്കാനും മെറ്റീരിയൽ കുറക്കാനും വായു കുമിളകൾ  മിക്സ്‌ ചെയ്താണ് ഫാക്ടറിയിൽ ഫിൽ ചെയ്യുന്നത്. രണ്ടു സൈഡ് പേപ്പർ ആണു വില്ലൻ.. വർഷത്തിൽ 5 മാസം മഴ പെയ്യുന്ന നമ്മുടെ നാട്ടിൽ ഹ്യൂമിഡിറ്റി കൂടുതലാണ്. പേപ്പർ ഹ്യൂമിഡിറ്റി അബ്സോർബ് ചെയ്‌യുന്ന മെറ്റീരിയൽ ആണു.. പേപ്പറിലൂടെ ജലാംശം ഇന്നർ ജിപ്‌സും ലയേറിലെ ബബിൾസിനുള്ളിൽ കയറുകയും അതിന്റ ആന്തരിക ബന്ധനം നഷ്ടമാവുകയും ചെയ്യുന്നു ,മാത്രമല്ല സ്‌ക്രൂകളും  ചാനലുകളും ഈ ജലാംശമേറ്റാൽ  തുരുമ്പിക്കുകയും ഊരി പോവുകയോ പൊട്ടുകയോ ചെയ്യുന്നു.

bottom of page